t

തൃപ്പൂണിത്തുറ: രാഹുൽഗാന്ധിക്ക് എതിരെ ഇ.ഡി.യെ ഉപയോഗിച്ച്‌ കേന്ദ്രം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ആരോപിച്ചും ഡൽഹിയിൽ കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കയറി നേതാക്കളെ മർദ്ദിച്ച ഡൽഹി പൊലീസിനെതിരെ പ്രതിഷേധിച്ചും

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ബി. മുഹമദ് കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, ആർ.കെ.സുരേഷ് ബാബു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനീല സിബി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റ്ണി കളരിയ്ക്കൽ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ.ദേവരാജൻ എന്നിവർ പ്രസംഗിച്ചു.