കളമശേരി: നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ' ഒപ്പം ഒരാണ്ട് ' പ്രോഗ്രസ് റിപ്പോർട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പുറത്തിറക്കി. വരും വർഷങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

കളമശേരി കുടിവെള്ള ക്ഷാമമില്ലാത്ത. മണ്ഡലമാക്കുമെന്ന് മന്ത്രി പറഞ്ഞു. തേവയ്ക്കൽ, കങ്ങരപ്പടി കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് റീ ബിൽഡ് കേരളയിൽപ്പെടുത്തി വ്യാസം കൂടിയ പുതിയ പൈപ്പ് 1000 മീ. സ്ഥാപിക്കും. അമ്യത് പദ്ധതിയിൽപ്പെടുത്തി കളമശേരിക്ക് 13 കോടി രൂപയും ഏലൂർ നഗരസഭയ്ക്ക് കോടിയും അനുവദിച്ചു.

കുസാറ്റ്, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കും. ഇടപ്പള്ളി തോട്, ഒഞ്ഞി തോട് എന്നിവ ശുചീകരിക്കാൻ നടപടികൾ തുടങ്ങി. മാമ്പ്ര 4 സെന്റ് കോളനി തോട് വൃത്തിയാക്കാൻ 29 ലക്ഷം രൂപ വിമാനത്താവള കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിക്കും.

ഓപ്പറേഷൻ വാഹിനി പദ്ധതി വഴി 8 ഓളം തോടുകൾ വൃത്തിയാക്കി. വിദ്യാഭ്യാസ പ്രോത്സാനമായി ആകാശ മിഠായി പദ്ധതി, പബ്ളിക് സ്ക്വയർ , നൈപുണ്യവികസനത്തിന് സ്കൈ പദ്ധതി. മണ്ഡലത്തിലെ 2 7 റോഡുകളുടെ പുനരുദ്ധാരണത്തിന് 2.4 കോടി രൂപ, ചേരാനല്ലൂർ - ഏലൂർ - ചൗക്ക പാലം 11 .കോടി 70 ലക്ഷം രൂപ, കാൻസർ സെന്ററിന് 14.5 കോടി, കുസാറ്റിൽ മികവിന്റെ കേന്ദ്രം 245 കോടി, സിന്തറ്റിക് ട്രാക്ക് 10 കോടി. കളമശേരിക്ക് 51.62 കോടി സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചു. ചികിത്സാ സഹായമായി 92.16 ലക്ഷം രൂപ നൽകിയതായും മന്ത്രി പറഞ്ഞു.