
തൃക്കാക്കര: ലൈഫ് മിഷൻ രണ്ടാംഘട്ട കരട് പട്ടികയുടെ അപ്പീൽ നൽകാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 2464 അപ്പീലുകളും 24 പരാതികളും. ഏറ്റവും കൂടുതൽ അപ്പീലുകൾ കോതമംഗലം ബ്ലോക്കിൽ നിന്നാണ്. 29 നകം അപ്പീലുകൾ തീർപ്പാക്കും. അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിച്ചശേഷം പുതിയ പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലായ് എട്ടുവരെ രണ്ടാംഘട്ട അപ്പീൽ നൽകാം. കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീലുകൾ പരിശോധിക്കുക. കരട് പട്ടിക ജൂലായ് 22നും അന്തിമപട്ടിക ആഗസ്റ്റ് 16 നും പ്രസിദ്ധീകരിക്കും.