കളമശേരി: ഏലൂർ നഗരസഭയുടെ വികസന സെമിനാർ കൃഷിഭവൻ അങ്കണത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭയിലെ റോഡുകൾ പുനർനിർമിക്കാൻ 46 ലക്ഷം രൂപ ഭരണാനുമതിയുള്ളതായും കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഫാക്ടിന്റെ സഹകരണത്തോടെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭാ ചെയർമാൻ എ.സി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, പി.ബി.രാജേഷ്, ഷെറീഫ് , ദിവ്യനോബി, അംബിക ചന്ദ്രൻ, കൗൺസിലർമാരായ എസ്.ഷാജി, പി.എം. അയൂബ്, ചന്ദ്രിക രാജൻ, മുനിസിപ്പൽ എൻജിനിയർ കെ.ആർ.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.