കുറുപ്പംപടി: കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃത സാഹിത്യത്തിൽ ഡോക്ടേറേറ്റ് നേടിയ തുരുത്തി വെങ്ങോലക്കുടി ശരണ്യയെ ഗ്രാമസഭ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, കെ.വി.ബിജു, കെ.അജിത് കുമാർ, ടി.കെ. രാജപ്പൻ , സൗമ്യ ജോഷി, സാലി ബിജോയ്, വി.ബി. ബെറിൻ എന്നിവർ സംസാരിച്ചു.