കോലഞ്ചേരി: സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡി അകാരണമായി വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് പ്രൊഫ. എൻ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ് അദ്ധ്യക്ഷനായി. കെ.പി.തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, കെ.എ.വർഗീസ്, വത്സലൻപിള്ള, വിജു പാലാൽ, എൻ.എൻ. രാജൻ, അനിബെൻ കുന്നത്ത്, കെ.എൻ. മോഹനൻ, സിജു കടയ്ക്കനാട് തുടങ്ങിയവർ സംസാരിച്ചു.