hospital

കൊച്ചി: എറണാകുളം ഇ.എസ്.ഐ ആശുപത്രിയിൽ 100 ബെഡ് സൗകര്യം ഏർപ്പെടുത്തി നവീകരിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. 100 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2018ലാണ് 65ൽ നിന്ന് 100 ബെഡാക്കി ഉയർത്താൻ ഇ.എസ്.ഐ ഡയറക്ടർ ജനറൽ അനുമതി നൽകിയത്. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 22.85 ലക്ഷം രൂപ മുടക്കി വാങ്ങിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേയർ എം.അനിൽകുമാർ, ടി.ജെ.വിനോദ് എം.എൽ.എ., ഇ.എസ്.ഐ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജൊവാൻ കാരേൻ മെയ്ൻ, സ്റ്റേറ്റ് മെഡിക്കൽ കമ്മിഷണർ രാജേഷ് ഡൊമിനിക്, ആശുപത്രി സൂപ്രണ്ട് ജെസി ജോൺ, ആർ.എം.ഒ. ഡോ.അനീഷ് ജോസ്, എച്ച്.ഡി.സി അംഗങ്ങളായ ടി.കെ.രമേശൻ, വിനിഷ് പി.എ., വി.സുബ്രഹ്മണ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.