t

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ വായനോത്സവത്തിന് 3500 അക്ഷരദീപങ്ങൾ തെളിച്ചുതുടക്കമായി. ഗാനരചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ അജീഷ് ദാസനും ഗായകൻ കലാഭവൻ സാബുവും ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. ക്ലാസുകളിൽ കുട്ടികൾ തയ്യാറാക്കിയ അക്ഷരദീപങ്ങൾ തെളിച്ചു. കലാഭവൻ സാബുവിനെയും അജീഷ് ദാസനെയും പി.ടി.എ പ്രസിഡന്റ് ആർ.ശ്രീജിത്തും ലോക്കൽ മാനേജർ ഡി. ജിനുരാജുവും ചേർന്നാദരിച്ചു. ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ.ജി. ബാബു, ഹെഡ് മിസ്ട്രസ് എം.പി.നടാഷ, കെ.ആർ. ബൈജു, ഡി. സജി എന്നിവർ സംസാരിച്ചു. എസ്.പി.സി കുട്ടികൾ പരിപാടിക്ക് നേതൃത്വം നൽകി.