
പറവൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലയിൽ 141 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഏഴിന് കലൂർ പാവകുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മുത്തേടത്ത്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മനോജ് ഇഞ്ചൂർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ കായികതാരങ്ങൾ, വിശിഷ്ടവ്യക്തികൾ, യോഗാദ്ധ്യാപകർ പങ്കെടുക്കും.