കിഴക്കമ്പലം: നേതാക്കളെ ഇ.ഡി. വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പോസ്​റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. സി.പി. ജോയ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ, കെ.എം. പരീത് പിള്ള, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, ജോളി ബേബി, പി.എച്ച്. അനൂപ്, ഷൈജ അനിൽ, കെ. ത്യാഗരാജൻ, ചക്കോ പി. മണി, ഹനീഫ കുഴുപ്പിള്ളി, കെ.ജി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.