കുറുപ്പംപടി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയോടുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം ഒ. ദേവസ്സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ബേസിൽ പോൾ, പോൾ ഉതുപ്പ്, പി.പി. അവറാച്ചൻ, റെജി ഇട്ടൂപ്പ്, ജോയി പൂണേലി, ഷൈമി വർഗീസ്, അംബിക മുരളീധരൻ, ഷോജ റോയി, റോയി വർഗീസ്, എ.ടി. അജിത് കുമാർ, കെ.വി.ജെയ്സൺ, ബിനോയ് ചെമ്പകശ്ശേരി, എൽദോ ചെറിയാൻ, കെ.ജെ. മാത്യു, പി.പി.ശിവരാജൻ, ജോബി മാത്യു എന്നിവർ സംസാരിച്ചു.