വൈപ്പിൻ:എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ആറാട്ടുവഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. നടൻ ഞാറക്കൽ ശ്രീനി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക ഡോ. മേരി അനിത, സമരസമിതി കോ-ഓർഡനേറ്റർമാരായ സി.ജി.ബിജു, ടി.ആർ.ദേവൻ, സജിനി ജോയി, കർത്തേടം സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ്, റോയി കാരിക്കശ്ശേരി എന്നിവർ സംസാരിച്ചു. മനുഷ്യച്ചങ്ങലക്ക് റീന ജേക്കബ്, മറീന, ബിജു തുണ്ടിയിൽ, ജോൺഫി കൊല്ലംപറമ്പിൽ, ഷജിൽ, എ.വി.ഷാഫി, സരിത ഫ്രാൻസീസ്, സബീന സെബാസ്റ്റ്യൻ, നിമ്മി ബിജു, ആന്റണി പുനക്കാട്, ജോയി അരീപറമ്പിൽ, നിക്‌സൺ വലിയവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.