കൂത്താട്ടുകുളം:കിഴകൊമ്പ് 871-ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖാ വാർഷിക പൊതുയോഗം ചേർന്നു.കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.അജിമോൻ, കൗൺസിലർ ഡി.സാജു എന്നിവർ സംസാരിച്ചു. പി.കെ.കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. കെ.കെ.ഷിബു സ്വാഗതവും ഡോ: രാഹുൽ ഷാജൻ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി നേതൃത്വത്തിനെതിരായ ജ്ഞാനതീർത്ഥയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യോഗം പ്രമേയം പാസാക്കി. പ്രസ്താവന പിൻവലിച്ച് ജ്ഞാനതീർത്ഥ മാപ്പ് പറയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.