മൂവാറ്റുപുഴ: മതസ്പർദ്ധ വളർത്തുന്ന മൂവാറ്റുപുഴ നഗരസഭാ ഭരണസമിതിയുടെ നിലപാടിനെതിരെ സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എസ്തോസ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിനു മുന്നിൽ സമാപിച്ചു. ജനജാഗ്രതാ സദസ് സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ.സോമൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ആർ.പ്രഭാകരൻ, സജിജോർജ്, ലോക്കൽ സെക്രട്ടറി പി.എം.ഇബ്രാഹിം, നഗരസഭാ പ്രതിപക്ഷനേതാവ് ആർ.രാകേഷ്, നഗരസഭാ കൗൺസിലർ കെ.ജി.അനിൽ കുമാർ, കെ.എൻ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.