കൂത്താട്ടുകുളം: ആയിരത്തോളം വായനക്കുറിപ്പുകളുടെ പ്രകാശനവുമായി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ വായനാദിനാചരണം. ജൂൺ ഒന്നു മുതൽ കുട്ടികൾ വായിച്ച പുസ്തകങ്ങളിൽ നിന്ന് എഴുതിയ കുറിപ്പുകളാണ് പ്രകാശനം ചെയ്തത്. വായനോത്സവവും പി.എൻ. പണിക്കർ അനുസ്മരണവും
നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ മരിയ ഗൊരേത്തി അദ്ധ്യക്ഷത വഹിച്ചു.സി.പി. രാജശേഖരൻ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ,കെ.ജി.മല്ലിക, കെ.ഗോപിക,ബിസ്മി ശശി,പെട്ര മരിയ റെജി,
മാളവിക അജി,ആഷ്ലി എൽദോ
തുടങ്ങിയവർ സംസാരിച്ചു.പുസ്തക പ്രദർശനം,ചുവർപത്രിക
സമ്മാനദാനം തുടങ്ങിയവയും നടന്നു.