
നെടുമ്പാശേരി: കൊച്ചി എയർപോർട്ട് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം ഒരു കോടി രൂപയുടെ സേവനപദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പി.വി. വർക്കി പാറേക്കാട്ടിയും സെക്രട്ടറി മധുസുധൻ നായരും അറിയിച്ചു.
സഹായ പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ എ.വി. വാമനകുമാർ നിർവഹിച്ചു. നെൽസൻ പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.പുതിയ പ്രസിഡന്റായി പി.വി. വർക്കി പാറേക്കാട്ടിയും സെക്രട്ടറിയായി മധുസുധൻ നായരും ട്രഷറായി പീറ്റർ സെബാസ്റ്റ്യനും സ്ഥാനമേറ്റു.
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ റോജി എം.ജോൺ എം.എൽ.എ വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ ടി.പി.ചാക്കോച്ചൻ തെക്കേക്കര, സെക്രട്ടറി പൗലോസ് ഗോപുരത്തിങ്കൽ, സാന്റി സെബാസ്റ്റ്യൻ, ഷൈൻ പോൾ,ടി.കെ. രാജീവ്, ബ്ലെസൻ ആന്റണി, പി.വി. പോൾസൻ, സോൺ ചെയർമാൻ ക്യാപ്ടൻ ടി.ടി. തോമസ്, കൗൺസിലർ ലേഖ മധു, ത്രേസ്യാമ്മ വർക്കി എന്നിവർ സംസാരിച്ചു.