പറവൂർ: പറവൂർ നഗരത്തിലെ അഞ്ച് പ്രധാന കവലകളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ളക്സ്, പുല്ലംകുളം ചിത്രാഞ്ജലി തീയേറ്ററിന് മുൻവശം, വാണിയക്കാട് കവല, പെരുവാരം ക്ഷേത്രത്തിന് കിഴക്കേനട, പെരുവാരം പടിഞ്ഞാറെ നട, എന്നിവടങ്ങളിൽ എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.