y-congres

കളമശേരി: എഫ്.എ.സി.ടി യിൽ നിന്ന് വിരമിച്ചവരെ വീണ്ടും നിയമിച്ച് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന മാനേജ്മെന്റ് നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് ജംഗ്ഷനിൽ മാർച്ചും ധർണയും നടത്തി.

മണ്ഡലം പ്രസിഡന്റ് അൻസൽ മുഹമ്മദാലി അദ്ധ്യക്ഷ വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഡലം പ്രസിഡന്റ് അൻവർ കരീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലയ്ക്കൽ എന്നിവർ സംസാരിച്ചു.