കാലടി:എസ്.എൻ.ഡി.പി യോഗം കാലടി മാണിക്കമംഗലം ശാഖാ കുമാരനാശാൻ സ്മാരക കുടുംബക്ഷേമ സമിതിയുടെ 27-ാം വാർഷികം ഗുരുമന്ദിരത്തിൽ നടന്നു. കാലടി ശാഖാ യോഗം പ്രസിഡന്റ് സുകുമാരൻ ആലങ്കശ്ശേരി അദ്ധ്യക്ഷനായി. അയ്യമ്പുഴ ശാഖാ യോഗം അഡ്മിനിസ്ട്രേറ്റർ ജയൻ എൻ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കാലടി ശാഖാ മുൻ പ്രസിഡന്റ് ഷാജി തൈക്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സമിതി രക്ഷാധികാരി പി.ജി.സത്യൻ അവാർഡ് നൽകി. ടി.എസ്. പ്രേംകുമാർ, ഷൈജു കണക്കശ്ശേരി, സദാനന്ദൻ കാവുങ്കൽ സൽബി ജയാനന്ദൻ, പി .എം. പ്രവീൺ എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണവും ഗുരുപൂജയും പ്രാർത്ഥനയും നടന്നു.