മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാമാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഗണിത ക്ലബ്ബിന്റെയും ഉദ്ഘാടനം കവി ഡോ.ജെ.കെ.എസ് വീട്ടൂർ നിർവഹിച്ചു. കുട്ടികൾ തയാറാക്കിയ താളങ്ങൾ മഴക്കവിതാപ്പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് തണൽവായനയ്ക്ക് തുടക്കം കുറിച്ചു. ഡോ.ജെ.കെ.എസ് വീട്ടൂർ നൂറോളം പുസ്തകങ്ങൾ സ്കൂളിന് കൈമാറി. ഹെഡ്മിസ്ട്രസ് ഷൈല കുമാരി, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, സാഹിത്യകാരിയും അദ്ധ്യാപികയുമായ തസ്മിൻ, ദീപ പി.ജോസ്, നൗഫിറ, നാദിയ സമീർ തുടങ്ങിയവർ സംസാരിച്ചു.