വൈപ്പിൻ: ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മറ്റി അയ്യമ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും വിൽസൻ സ്മൃതി വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും നടത്തി. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് മിനി, വാർഡ് അംഗം രാധാകൃഷ്ണൻ,രാഹുൽ,ലിജി,സുധീഷ് എന്നിവർ സംസാരിച്ചു.