കാലടി: കെ.പി.എം.എസ് അങ്കമാലി യൂണിയൻ നേതൃത്വ പഠന ക്ലാസ് സംഘടിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് എം. ജി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഒ.കെ.രാജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ. ചന്ദ്രൻ ക്ലാസ് എടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. ബേബി പതാക ഉയർത്തി. പി. എ.വാസു, ഇ.കെ. മണി, സരിത ബൈജു, കനകം അശോകൻ, എം. എച്ച്. അശോക് കുമാർ, വി.വി. കുമാരൻ, എൻ.എം. സമോഷ്, ജിജി കുമാരൻ, സുനിത അനിൽ, വിഷ്ണു വേണു എന്നിവർ സംസാരിച്ചു.