മൂവാറ്റുപുഴ: നഗരസഭ 11-ാം വാർഡിലെ അമ്പാട്ടുകവല - ഐക്കരപ്പറമ്പ് ബൈപ്പാസ് റോഡിന്റ ഉദ്ഘാടനം മുൻ എം.എൽ.എ.എൽദോ എബ്രഹാമും മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസും ചേർന്ന് നിർവഹിച്ചു. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് .
വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലൈല ഹനീഫ, മൈതീൻ കുട്ടി, ഷാഫി കാഞ്ഞൂരാൻ, മുഹമ്മദ് റിസ്വാൻ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
അമ്പാട്ടുകവല - ഐക്കരപറമ്പ് ബൈപാസ് റോഡിന്റ ഉദ്ഘാടനം മുൻ എം.എൽ.എ.എൽദോ എബ്രഹാമും മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസും നിർവഹിക്കുന്നു