കാലടി: ആദിശങ്കര ബിസിനസ് സ്‌കൂളിന്റെയും എച്ച്. ആർ ഷേപ്പേഴ്‌സിന്റെയും ആഭിമുഖ്യത്തിൽ കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ എച്ച്.ആർ. കോൺക്ലേവ് നടന്നു. ടാലന്റ് മാനേജ്‌മെന്റ്, ടാലന്റ് ഡെവലപ്പ്‌മെന്റ്, എച്ച്.ആർ അനല​റ്റിക്‌സ്, എച്ച്.ആർ ടെക്‌നോളജി എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. ആദിശങ്കര ചീഫ് ഓപ്പറേ​റ്റിംഗ് ഓഫീസർ പ്രൊഫ. സി. പി. ജയശങ്കർ, സീനിയർ അസോസിയേ​റ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, പ്രിൻസിപ്പൽ ഡോ. വി.സുരേഷ് കുമാർ, ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സന്നിഹിതരായി. ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 40 ഓളം എച്ച്. ആർ മാനേജേഴ്‌സ് കോൺക്ലേവിൽ പങ്കെടുത്തു.