ആലുവ: ദേശം റോഗേഷനിസ്റ്റ് അക്കാഡമിയിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങൾ സംയുക്തമായി വായനാദിനം ആചരിച്ചു. ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കവിതയെ ആസ്പദമാക്കി കാവ്യശില്പം അരങ്ങേറി. വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പ്രദോഷ് പ്ലാക്കുടിയിൽ വായനാദിനസന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ആഗി സിറിൽ, സ്‌കൂൾ മാനേജർ ഫാ. വർഗീസ് പണിക്കാശേരി, സ്റ്റാഫ് കോ-ഓർഡിനേറ്റർ സവിതാ പോൾ എന്നിവർ സംസാരിച്ചു.