കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ നേത്രാശുപത്രി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ സഹകരണത്തോടെ ഇന്ന് യോഗാദിനാചരണം നടക്കും. ശ്രീധരീയം ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി അധ്യക്ഷനാകും. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തും.