പറവൂർ:പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ വായനദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കുസുംഷലാൽ ചെറായി, കെ.വി. ജിനൻ, ഗീത ഗോപിനാഥ് എന്നിവർ സംസാരിച്ചു.
മൂത്തകുന്നം ആശാൻ സ്മാരക വായനശാലയിൽ എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.സുധി അദ്ധ്യക്ഷത വഹിച്ചു. അജിത്ത് കുമാർ ഗോതുരുത്ത്, പി.എൻ. ശ്രീകുമാർ, വി.കെ. സജീവൻ എന്നിവർ സംസാരിച്ചു.
പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ലൈബ്രറിയും പി.എൻ. പണിക്കർ അനുസ്മരണവും ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുനിത രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലക്ഷ്മിക്കുട്ടി വായനദിന സന്ദേശം നൽകി.
ചെറിയപല്ലംതുരുത്ത് പബ്ലിക്ക് ലൈബ്രറിയിൽ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അരൂഷ് അദ്ധ്യക്ഷത വഹിച്ചു.
പറവൂത്തറ പൊതുജന ഗ്രന്ഥശാലയിൽ എം.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. പത്മനാഭൻ, സജീവ് വട്ടത്തറ, വി.കെ. ശ്രീദേവി, വത്സ അജയൻ എന്നിവർ സംസാരിച്ചു.
പുത്തൻവേലിക്കര വിവേക ചന്ദ്രിക ഹയർ സെക്കൻഡറി സ്കുളിൽ ടി.ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. എ.എ. അജയൻ, പി.എൻ. അനൂപ് കുമാർ എന്നിവർ സംസാരിച്ചു.സാഹിത്യ ശില്പശാല നടത്തി.
പെരുവാരം വൈ.എം.എ ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ഷിനി റെജി അദ്ധ്യക്ഷത വഹിച്ചു. ആർ ഗോപാലകൃഷ്ണപിള്ള, പി.പി. ദിലീപ്, ബിന്ദു ബാബു എന്നിവർ സംസാരിച്ചു.
കെടാമംഗലം ഗവ. എൽ.പി. സ്കൂളിൽ വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡെൻസി റോയ്, പി.എം. ഷൈനി എന്നിവർ സംസാരിച്ചു.പുസ്തക പ്രദർശനം നടത്തി.ഗോതുരുത്ത് എസ്.എ.സിയിൽ നവീകരിച്ച ലൈബ്രറി സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ് പള്ളി വികാരി ഫാ. ഷിജു കല്ലറക്കൽ ഡിജിറ്റൽ മാഗസിൻ പ്രകാശിപ്പിച്ചു. വായനാമുറ്റം കളരിയും നടത്തി.