പൂക്കാട്ടുപടി: വള്ളത്തോൾ സ്മാരക ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ബാലവേദി അംഗം വി.കെ. അനുഗ്രഹ് പി.എൻ. പണിക്കരെ അനുസ്മരിച്ചു.വായനശാല സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ് നിർവഹിച്ചു. പി. കേശവദേവിന്റെ ഓടയിൽ നിന്ന് കൃതിയുടെ വായനക്കുറിപ്പ് ബാലവേദി അംഗം മാളവിക ബിനു അവതരിപ്പിച്ചു. ജിത്തു കൊടുവള്ളിയുടെ സുഹാസിനിയുടെ പ്രേതം എന്ന പുസ്തകവും സ്വാതിലക്ഷ്മിയുടെ വെണ്ണൂർകോട്ടയും ആയില്യം കാവും എന്ന നോവലും പ്രകാശനം ചെയ്തു. വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, സി.ജി. ദിനേശ്, പി.കെ. ജിനീഷ്, എൻ.കെ. നന്ദകുമാർ, അനശ്വര്യ സുരേഷ്, ജോൺസൺ പൂക്കാട്ടുപടി, സുജ സജീവൻ എന്നിവർ സംസാരിച്ചു.
ജൂലായ് 3 വരെ പലഞ്ചേരിമുകൾ, മാളിയേക്കപ്പടി, കാഞ്ഞിരത്താൻമുകൾ, ഞെമ്മാടിഞ്ഞാൽ, ആശാൻപടി, കാനാമ്പുറം, വട്ടോലിക്കര, പുളിക്കേക്കര, തെറ്റമോളം, പൂക്കോട്ടുമുകൾ, കോൺഫിഡന്റ് ഫ്‌ളാറ്റ് അങ്കണം, ചിറവക്കാട്, ജൂബിലി റോഡ്, മാളേക്കമോളം എന്നിവിടങ്ങളിൽ നാടാകെ വായനക്കൂട്ടം സംഘടിപ്പിക്കും.