ആലുവ: എടയപ്പുറം ഗവ. എൽ.പി സ്‌കൂളിൽ വായനാദിനപക്ഷാചരണം മിമിക്രി താരം രാജേഷ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹിത ജയകുമാർ കുട്ടികൾക്ക് വായനാ സന്ദേശം നൽകി. ജെ.ആർ. ബാദുഷാ, കെ.എസ്. ഷിൻജു, കെ.ജെ. ഫിലോമിന, റീന സജീവൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. ഷീല സ്വാഗതവും കെ.ബി. ഷീബ നന്ദിയും പറഞ്ഞു.