തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ പതിനാലാം പഞ്ചവത്സരപദ്ധതി 2022 -23 വാർഷിക പദ്ധതി വികസന സെമിനാർ കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ഉത്പാദന മേഖലയിൽ ഒരു കോടി 75 ലക്ഷവും സേവന മേഖലയിൽ 14 കോടിയും പശ്ചാത്തല മേഖലയിൽ എട്ടു കോടി 75 ലക്ഷവും ഉൾപ്പെടെ ആകെ 24 കോടി 50 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി മൂന്നു കോടിയും സ്വയംതൊഴിൽ സംരംഭത്തിനായി 50 ലക്ഷവും പട്ടികജാതി വികസന പദ്ധതികൾക്കായി 2.5 കോടിയും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു. പദ്ധതി അവതരണം കെ.എ. സിബു (സൂപ്രണ്ട് & പ്ലാൻ കോർഡിനേറ്റർ) നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു.