award
കേരള ബ്രാഹ്മണസഭയുടെ ധർമ്മശ്രേഷ്ഠാ അവാർഡ് കാലടി ശൃംഗേരി മഠം മാനേജർ പ്രൊഫ.എ. സുബ്രമണ്യ അയ്യർക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കുന്നു

കാലടി: കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയിട്ടുള്ള ധർമ്മശ്രേഷ്ഠ അവാർഡ് സംസ്കൃത പണ്ഡിതനും ശൃംഗേരിമഠം മാനേജരുമായ പ്രൊഫ.എ. സുബ്രഹ്മണ്യ അയ്യർക്ക് നൽകി. ആദിശങ്കരജന്മഭൂമി ക്ഷേത്രത്തിലെ വിദ്യാതീർത്ഥ കൃപാഹാളിൽ നടന്ന അവാർഡ് വിതരണസമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അദ്ധ്യക്ഷനായി.

സംസ്ഥാനസമിതി അംഗം എൻ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ, ആദിശങ്കരഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ്, കേരള ബ്രാഹ്മണസഭ മദ്ധ്യമേഖലാ പ്രസിഡന്റ് പി. അനന്തസുബ്രഹ്മണ്യം, സംസ്ഥാന ട്രഷറർ കെ.വി. വാസുദേവൻ, മദ്ധ്യമേഖലാ സെക്രട്ടറി ജി.കെ. പ്രകാശ്, വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി എം.എസ്. ജയശ്രീ, ജില്ലാ സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ, ജില്ലാ ട്രഷറർ എൻ. ശിവരാമകൃഷ്ണ അയ്യർ, കൺവീനർ ബി. ശങ്കർഗണേഷ്, കെ.എസ്. ശിവരാമകൃഷ്ണൻ, കോതണ്ഠ രാമയ്യർ, എൻ.എസ്.സുന്ദരരാമൻ, എം.ആർ. കൃഷ്ണൻ, സന്താന ഗോപാലകൃഷ്ണൻ, എൻ. രാമചന്ദ്രൻ, ആനന്ദ് എൻ.നാരായണൻ, കെ.ജി.വി. പതി തുടങ്ങിയവർ സംസാരിച്ചു.