
പള്ളുരുത്തി: ചതയദിനാചരണത്തിന്റെ ഭാഗമായി കുമ്പളങ്ങി ശ്രീഅർദ്ധനാരീശ്വര ക്ഷേത്രാങ്കണത്തിൽ പ്രാർത്ഥനയും ഗുരുപൂജയും നടന്നു. പ്രഭാഷണവും ഗുരു പുഷ്പാഞ്ജലിയും ഗദ്യ പ്രാർത്ഥനയും അന്നദാനവുംമുണ്ടായി. ഭദ്രദീപ പ്രകാശനം എസ്.എൻ. ഡി.പി. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി നടത്തി. വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ അനുഗ്രഹ പ്രഭാഷണവും നടത്തി.
ശാഖ പ്രസിഡന്റ് എൻ.എസ്.സുമേഷ്, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, വനിതാസംഘം സെക്രട്ടറി സീന ഷിജിൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് ബീന ടെൽഫി, കുടുംബ യൂണിറ്റ് ജനറൽ കൺവീനർ സുലത വത്സൻ, രംഭ പ്രന്നൻ, സുമ രാജാറാം, സന്ധ്യ ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു.
ക്ഷേത്രം മേൽശാന്തി കണ്ണൻ ഗുരുപൂജയും ഗുരു പുഷ്പാഞ്ജലിയും നടത്തി. വനിതാ സംഘം പ്രാർത്ഥനാ സമർപ്പണവും കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റ് ഗദ്യ പ്രാർത്ഥനയും നിർവഹിച്ചു. നാടാശേരി ജാനകി രാമന്റെ സ്മരണാർത്ഥം നടത്തിയ അന്നദാനം ദേവസ്വം പ്രസിഡന്റ് ഇ വി. സത്യൻ ഉദ്ഘാടനം ചെയ്തു.