പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിൽ മഹാദേവ സേവാസമിതി നവീകരിച്ച നാമജപമണ്ഡപത്തിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ, ക്ഷേത്രം തന്ത്രി ചിത്രഭാനു നമ്പൂതിരിപ്പാട്, പറവൂർ തമ്പുരാൻ പൃഥിരാജവർമ്മ, ഉപദേശക സമിതി സെക്രട്ടറി ജി. രജീഷ്, വൈസ് പ്രസിഡന്റ് കെ.ആർ. മോഹനൻ, ദേവസ്വം മാനേജർ ശങ്കരനാരായണൻ, മഹാദേവ സേവാസമിതി പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചുമർചിത്രം സമർപ്പിച്ച ഹരി ശങ്കറേയും സോപാന സംഗീതം ആലപിച്ച വേങ്ങൂർ പ്രശാന്ത് മാരാരേയും പൊന്നട അണിയിച്ച് അനുമോദിച്ചു.