1

തോപ്പുംപടി: സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ലക്ഷ്യമാക്കിയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെയും അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കൊച്ചി സൗത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ഷാജി കുറുപ്പശേരി അദ്ധ്യക്ഷതനായി. അജയ് തറയിൽ, ജോൺ പഴരി, കെ.കെ. കുഞ്ഞച്ചൻ, ആർ.ത്യാഗരാജൻ, ദീപു കുഞ്ഞു കുട്ടി, ഷീബ ഡുറോം, പി.എ.സഗീർ, പി.ജെ.പ്രദീപ്‌ ബ്ലോക്ക്‌ സി.എക്സ്.ജൂഡ്, അനു സെബാസ്റ്റ്യൻ, പി.ജെ.ആന്റണി, പി.പി. ജേക്കബ്, തോമസ് ഗ്രിഗറി, ഐ.എ.ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.