കോലഞ്ചേരി: ദീർഘകാലം വലമ്പൂർ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്ന എം.പി. ഷാന്റിയുടെ സ്മരണാർത്ഥം നിർമ്മിച്ച ഓപ്പൺ സ്​റ്റേജിന്റെ ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.ജി. എബി അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ. രാഗേഷ്, താലൂക്ക്‌ ലൈബ്രറി സെക്രട്ടറി പി.ജി. സജീവ്, പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, ​ടി.പി.പത്രോസ്, പി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു.