
കളമശേരി: എച്ച്.എം.ടി ജംഗ്ഷനിലെ റോഡിലെ കുഴികൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി റോഡിലെ കുഴിയിൽ അടുപ്പുകൂട്ടി ബിരിയാണി ചെമ്പിൽ വാഴനട്ട് പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അൻവർ കരീം അദ്ധ്യക്ഷനായി. അഷ്കർ പനയപ്പിള്ളി, ഷംസു തലക്കോട്ടിൽ, എ.കെ നിഷാദ്, റസീഫ് അടമ്പയിൽ, കെ.യു.സിയാദ്, അമീർ മണക്കാടൻ, അഞ്ചു, ജബ്ബാർ പുത്തൻവീടൻ എന്നിവർ നേതൃത്വം നൽകി.