ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 12 പേർക്ക് പരിക്കേറ്റു. കമ്പനിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പട്ടേരിപ്പുറം ഓടശേരിൽ നിഷ (21), പാതാളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ആലങ്ങാട് കൈലാസത്തിൽ പ്രശാന്ത് (30), പറവൂർ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചുണങ്ങംവേലി മനയിൽ യാസർ (24), മാളികപ്പീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യു.സി കോളേജ് ചക്കിയാത്ത് സനോജ് (36), ജെനി (30), അമാനു (7), അനയ (5), കരുമാല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തായിക്കാട്ടുകര മറ്റക്കൽ മുഹമ്മദ് സാലി (34), കമ്പനിപ്പടിയിലെ വാഹനാപകടത്തിൽ മാലിപ്പുറം മുല്ലപ്പിള്ളി ഇൻഷാദ് (31) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ കുറുപ്പംപടിയിൽ കാറിന് പുറകിൽ മറ്റൊരു കാറിടിച്ച് വണ്ണപ്പുറം പേരംപ്ലാക്കിൽ ശ്രീജിത്തിന്റെ ഭാര്യ ജീഷ്മക്ക് (24) പരിക്കേറ്റു. ആലുവ മാർക്കറ്റ് റോഡിലൂടെ നടന്നുപോവുകയായിരുന്നു വെസ്റ്റ് ബംഗാൾ സ്വദേശിക്ക് ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു. വെസ്റ്റ്ബംഗാൾ ഉത്തർതൽബരി സ്വദേശി മുഹമ്മദ് ജഹാംഗീറിനാണ് (30) പരിക്കേറ്റത്. കോട്ടപ്പുറത്ത് ഓട്ടോറിക്ഷ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ആലുവ നേതാജി റോഡിൽ ഡിവൈൻ വില്ലയിൽ ഏലിയാസിനാണ് (61) പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.