മൂവാറ്റുപുഴ: മാറാടി സ്വദേശിനിയായ ദളിത് വിദ്യാർത്ഥിനിയെ മർദ്ദിച്ച മണ്ണ് മാഫിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടിയിലേക്ക് കടക്കുമെന്ന് പൗരാവകാശ സംരക്ഷണസമിതി സംസ്ഥാന ചെയർമാൻ ചാക്കോ ആറ്റിപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 15നാണ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. സംഘടനാ ഭാരവാഹികളായ കെ.എം.സുബൈർ, സജി മീനാക്കുടി, സജിത ടി.കെ., മാനസവിഷ്ണു, രതിക രാജു, സന്ധ്യ പ്രഹ്ലാദൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.