കൊച്ചി: സെന്റ് തെരേസാസ് വിദ്യാലയത്തിലെ വായന മാസാചരണം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ പ്ലാവിയൻസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഷൈനി ബെന്നി, സുജ എബ്രഹാം, ജ്വാലാ ജോൺ, അനു ട്രീസ സോഫിയ മാത്യു, സിസ്റ്റർ ഡാനി, മരിയ തോമസ് വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.