a

കുറുപ്പംപടി: തുരുത്തി പുഴുക്കാട് എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും രക്ഷാകർതൃ സംഗമവും നടത്തി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. അജിത്‌കുമാർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എം.കെ.മുഹമ്മദാലി, സീനിയർ അസിസ്റ്റന്റ് ഇ.ജി. രാഗേഷ്, ആശാലത, ദീപ, കലാറാണി എന്നിവർ സംസാരിച്ചു.