കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻ.സി.പിയുടേയും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റേയും ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്റേയും നേതൃത്വത്തിൽ വെള്ളിയാഴ്ച എൻ.സി.പി പ്രതിഷേധം സംഘടിപ്പിക്കും. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും പി.പി. മുഹമ്മദ് ഫൈസൽ എം.പിയും അറിയിച്ചു.