ഫോർട്ടുകൊച്ചി: കൊച്ചി അഴിമുഖത്ത് വാട്ടർ മെട്രോ ജെട്ടിക്ക് സമീപം തിരയിൽപ്പെട്ട് ചെറുവള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മുനമ്പം പള്ളിപ്പുറം സ്വദേശി റിയാസിന്റേതാണ് വള്ളം. ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടംസ്വദേശി ജോസി, മട്ടാഞ്ചേരി തുരുത്തി സ്വദേശി മുജീബ് എന്നിവരാണ് കടലിൽ വീണത്. ഇരുവരേയും ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു. മുങ്ങിയ വള്ളവും കരയ്ക്കെത്തിച്ചു.
കോസ്റ്റൽ എസ്.ഐ ജഗതികുമാർ, എ.എസ്.ഐ വിനോദ് കണ്ണൻ, സി.പി.ഒ ആദർശ്, ജോസി, ഹാപ്പി രാജ്, രാജേഷ്, സുജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.