തോപ്പുംപടി: ലക്ഷദ്വീപിലേക്കുള്ള യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമായി 27ന് മുമ്പായി ഒരു കപ്പൽകൂടി സർവീസിനായി എത്തിക്കുമെന്ന് ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പ് നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം നടന്ന ചർച്ചയിലാണ് തീരുമാനം. നിലവിൽ രണ്ട് കപ്പലുകളാണ് സർവീസ് നടത്തുന്നത്. പ്രതിഷേധമാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. വിബിൻ വർഗീസ്, കെ.പി. ജയകുമാർ, ജില്ലാ ജോ. സെക്രട്ടറി അമൽ സോഹൻ, ബ്ലോക്ക് സെക്രട്ടറി അമൽ സണ്ണി എന്നിവവർ സംസാരിച്ചു.