കൊച്ചി: കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) എറണാകുളം സോണൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. ജീവനക്കാർക്ക് ശമ്പളം നൽകുക, പൊതുഗതാഗതം സംരക്ഷിക്കുക, ഓടാതെ കിടക്കുന്ന 2,500 ബസുകൾ നിരത്തിലിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.