കൊച്ചി: നഴ്സിംഗ് വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച സിക്കിം സ്വദേശിനി പൊലീസ് പിടിയിലായി. അടുത്തിടെ കൊച്ചിയിലെത്തിയ ബീനാ താപ്പ നിർമ്മലാണ് (22) നോർത്ത് പൊലീസിന്റെ പിടിയിലായത്. ലിസി ആശുപത്രിക്ക് സമീപത്തെ ഹോസ്റ്റലിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണം. രാവിലെയാണ് വിദ്യാർത്ഥിനികൾ മോഷണവിവരം അറിഞ്ഞത്. ഉടനെ പൊലീസിൽ പരാതി നൽകി. സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.