കോലഞ്ചേരി: വിവിധ സ്കൂളുകളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി, വായനമാസാചരണ ഉദ്ഘാടനങ്ങൾ നടന്നു. കുമ്മനോട് ഗവ.യു പി. സ്‌കൂളിൽ യുവകവിയും നാടകപ്രവർത്തകനുമായ ജയൻ പൂക്കാട്ടുപടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി.സി.സി. കുഞ്ഞുമുഹമ്മദ്, ഹെഡ്മിസ്ട്രസ് കെ.എം. മേരി, ടി.എം. നജീല, ഒ.എം. ഓമന, വീണ വിശ്വനാഥൻ, ബീമാ ബീവി തുടങ്ങിയവർ സംസാരിച്ചു.
കുറിഞ്ഞി ഗവ. യു.പി സ്‌കൂളിൽ കേന്ദ്ര ലളിതകലാ സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയുമായ മാധവൻ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. ജിജിമോൻ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഷൈൻ ജോസഫ്, പി.എസ്. മോഹനൻ, എം.എസ്. രാഖി, ചിഞ്ചു പോൾ, എൻ.പി.ഷീബ, കെ.എൻ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
വലമ്പൂർ ഗവ. യു.പി സ്‌കൂളിൽ മാധവൻ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ആർ. പ്രിൻസ്, ഹെഡ്മാസ്റ്റർ ടി.പി. പത്രോസ്, എസ്. ആശാ മോൾ, രാഖി ബസന്ത് തുടങ്ങിയവർ സംസാരിച്ചു.
വായനമാസാചരണത്തിന്റെ ഭാഗമായി പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയും സെന്റ് ആൽബർട്ട്സ് കോളേജ് അദ്ധ്യാപകനുമായ ഡോ.കൃഷ്ണ കുമാർ വായനാദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ അജി നാരായണൻ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ പ്രീതി പോൾ, ഷെറിൻ പോൾ, നമിത സേതു തുടങ്ങിയവർ സംസാരിച്ചു.