ആലുവ: ആലുവ - മൂന്നാർ റോഡിൽ ചൂണ്ടിയിൽ കാലപ്പഴക്കമുള്ള ബസ് കാത്തുനിൽപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. മഴക്കാലമായതോടെ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വെയിറ്റിംഗ് ഷെഡ്. പെരുമ്പാവൂർ, കിഴക്കമ്പലം റോഡുകൾ ചേരുന്ന കവലയാണ് ചൂണ്ടി. മേഖലയിലെ ജനത്തിരക്കേറിയ കവലകളിൽ പ്രധാനപ്പെട്ടതാണിത്. രണ്ട് കോളേജുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഗോഡൗണുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അതിനാൽത്തന്നെ ധാരാളംപേർ ഇവിടെ ബസ് കാത്ത് നിൽക്കാനെത്തുന്നു. അപകടാവസ്ഥയിലായ വെയിറ്റിംഗ് ഷെഡ് പൊളിച്ച് പുതിയ ബസ് കാത്തുനിൽപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.