kklm

കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ എം.ജെ. ജേക്കബ് ഫിൻലൻഡിലെ ടാംബെറയിലേക്ക്. മണിമലക്കുന്ന് ഗവ.കോളേജ് സ്റ്റേഡിയത്തിൽ തീവ്രപരിശീലനത്തിലാണ് പിറവം മുൻ എം.എൽ.എ. 29 മുതൽ ജൂലായ് 10 വരെയാണ് ലോക ചാമ്പ്യൻഷിപ്പ്.
200 മീറ്റർ, 80 മീറ്റർ ഹർഡിൽസിൽ സ്വർണവും ലോംഗ് ജംമ്പിൽ വെങ്കലവും റിലേയിൽ വെള്ളിയും നേടിയാണ് 80 പ്ളസ് വിഭാഗത്തിൽ അദ്ദേഹം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. 1962ൽ ആലുവ യു.സി കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹം കുറിച്ച 4x100 ഹർഡിൽസ് റെക്കാഡ് 10 വർഷം നിലനിന്നിരുന്നു. ചൈന, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ ഏഷ്യൻ മീറ്റുകളിലും ഫ്രാൻസ്,​ ഓസ്ട്രലിയ,​ സ്പെയിൻ എന്നിവിടങ്ങളിൽ നടന്ന ലോക മീറ്റുകളിലും അദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്.