കോതമംഗലം: പുന്നേക്കാട് പാറാട് സ്വദേശിയുടെ പറമ്പിലെ വേലിയിൽ കെട്ടിയിരുന്ന വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് പാമ്പ് വലയിൽ കുരുങ്ങിയത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ബി.എഫ്.ഒ പി.ആർ. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം ആവോലിച്ചാലിൽനിന്ന് പാമ്പ് പിടിത്തവിദഗ്ദ്ധൻ സി.കെ. വർഗീസെത്തി പിടികൂടുകയായിരുന്നു. പത്തടി നീളമുളള പാമ്പിനെ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.