മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കാർഷിക കർമ്മസേനയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. കുറഞ്ഞ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നാലാം ക്ലാസ്. പ്രായം 18-55 വയസ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലായ് 2ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ പായിപ്ര കൃഷിഭവൻ ഓഫീസിൽ നൽകണം. ഫോൺ: 0485-2812436